Sabarimala | 14 ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണമെന്ന് ദേവസ്വം ബോർഡ്

2019-01-06 59

ശബരിമലയിൽ യുവതി പ്രവേശനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിൽ തന്ത്രി കണ്ഠരര് രാജീവരോടു വിശദീകരണം തേടിയിരിക്കുകയാണ് ദേവസ്വം കമ്മീഷണർ. 14 ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണമെന്നാണ് ആവശ്യം. ശബരിമലയിൽ ഇത്തരത്തിൽ ശുദ്ധിക്രിയ നടത്തണമായിരുന്നു എങ്കിൽ തന്ത്രി നടപടികൾ പാലിക്കണമായിരുന്നെന്നും ദേവസ്വം കമ്മീഷണർ എൻ വാസു പറഞ്ഞു. ബോർഡിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരമൊരു നടപടി എടുക്കാൻ തന്ത്രിക്ക് അധികാരമില്ലെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി.ദേവസ്വം മാനുവൽ അനുസരിച്ച് ശബരിമലക്ഷേത്രത്തിലെ ഉടമസ്ഥാവകാശവും ഭരണാധികാരവും ദേവസ്വംബോർഡിന് ആണെന്നും എൻ വാസു പറഞ്ഞു.

Videos similaires